
കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് സ്റ്റേഷന് പരിധിയിലെ കടലൂര്‍ ആവിക്കല്‍ കടപ്പുറത്ത് 15.43 ഗ്രാം എംഡിഎംഎയുമായി അരിക്കുളം
സ്വദേശി സഞ്ജു (33) അറസ്റ്റിലായി. ജില്ലാ പോലീസ് മേധാവി മെറിന് ജോസഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി പോലീസും ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ഇയാള്‍ ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതായും മുമ്പും ലഹരി
കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും അന്വേഷണത്തില്‍ വ്യക്തമായി. ലഹരി ഇടപാടുകള്‍ക്ക് വിവിധ മൊബൈല്‍ നമ്പറുകളും ഡിജിറ്റല്‍ പണമിടപാടുകളും ഉപയോഗിച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
പ്രതിയുടെ ലഹരി ഇടപാടുകള്‍, സാമ്പത്തിക സ്രോതസ്സുകള്‍, വാഹനവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ എന്നിവ സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.















