
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നിന്ന് സ്വകാര്യ ബസ് ഒരു സംഘം മോഷ്ടിച്ചു. കളവു ചെയ്തു കൊണ്ടുപോയ ബസ് സര്‍വീസ് റോഡില്‍ ചെളിയില്‍ താഴ്ന്നതോടെ
മോഷ്ടാക്കള്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സെനോ ബസാണ് മോഷണം പോയത്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ട്രിപ്പ് അവസാനിപ്പിച്ച് പേരാമ്പ്ര ഭാഗത്തേക്കുള്ള ട്രാക്കില്‍ നിര്‍ത്തിയിട്ട ബസാണ് പുലര്‍ച്ചെ
മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോയത്.
പൊയില്‍ക്കാവിനും ചെങ്ങോട്ട്കാവിനും ഇടയില്‍ എത്തിയപ്പോള്‍ സര്‍വീസ് റോഡില്‍ ബസ് ചെളിയില്‍ താഴ്ന്നു. ഇതോടെ മോഷ്ടാക്കള്‍ ബസ് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
രാവിലെ സുഹൃത്തുക്കള്‍ വിളിച്ച് വിവരം അറിയിച്ചപ്പോഴാണ് ബസ് മോഷണം പോയതായി അറിഞ്ഞതെന്ന് ബസുടമ കുറുവങ്ങാട് സ്വദേശി സലാഹുദ്ദീന്‍ പറഞ്ഞു. സംഭവത്തില്‍ കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.















