
ആയഞ്ചേരി: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതത്തെ ആസ്പദമാക്കി പൈങ്ങോട്ടായി അല്‍മദ്രസത്തുല്‍ ഇസ്ലാമിയ സംഘടിപ്പിച്ച ഇന്റര്‍ മദ്രസ ക്വിസില്‍ ചെറിയ കുമ്പളം
അല്‍മദ്രസത്തുല്‍ ഇസ്ലാമിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വടകര അല്‍മദ്രസത്തുല്‍ ഇസ്ലാമിയ രണ്ടാം സ്ഥാനവും പാറക്കടവ് അല്‍മദ്രസത്തുല്‍ ഇസ്ലാമിയ മൂന്നാം സ്ഥാനവും നേടി. 13 മദ്രസകള്‍ പങ്കെടുത്ത മത്സരം
മഹല്ല് പ്രസിഡന്റ് ടി എച്ച് മുഹമ്മദ് ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും മഹല്ല് സെക്രട്ടറി എ. കെ അബ്ദുള്‍ലത്തീഫ് വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ കുഞ്ഞബ്ദുള്ള സ്വാഗതവും ടി എച്ച് മുഹമ്മദ് നന്ദിയും പറഞ്ഞു.















