
കോഴിക്കോട്: പാലക്കാട് റെയില്‍വേ ഡിവിഷന്‍ പരിധിയിലെ മംഗലാപുരം പ്രദേശം മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയില്‍വേ ബോര്‍ഡിന്റെ ഏകപക്ഷീയ തീരുമാനം
പിന്‍വലിക്കണമെന്ന് യുത്ത് ഫ്രണ്ട് (ജേക്കബ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് മലബാര്‍ മേഖലയുടെ റെയില്‍വേ വികസനത്തെയും പാലക്കാട് ഡിവിഷന്റെ നിലനില്‍പ്പിനെയും വന്‍ പ്രതിസന്ധിയിലാക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് ഷഫീക്ക് തറോപ്പൊയില്‍ അധ്യക്ഷത വഹിച്ചു. പി റാഷിദ്, യൂസഫ് പള്ളിയത്ത്, പ്രദീപ് ചോമ്പാല, പി.കെ. സനീഷ്, പി.എം. നിയാസ്, മനോജ് ആവള, അബ്ദുള്‍ കരീം തീരുവള്ളൂര്‍, പി.കെ ഷാജി, എം കെ റാഫി എന്നിവര്‍ സംസാരിച്ചു.
















