
വടകര: കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ (കെപിപിഎ) വടകര ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷം ഹൃദ്യമായി. മുനിസിപ്പല്‍ പാര്‍ക്കില്‍ നടന്ന പരിപാടി
കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡന്റ് രമ്യാ ജിനേഷ് അധ്യക്ഷയായി. നഗരസഭ കൗണ്‍സിലര്‍ ബിജുല്‍ ആയാടത്തില്‍, കെപിപിഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയന്‍ കോറോത്ത്, ജില്ല
സെക്രട്ടറി എം. ഷജിന്‍, പി. അഫ്രാസ്, സുകുമാരന്‍ ചെറുവത്ത്, എം. ഷെറിന്‍ കുമാര്‍, സി. സുമേഷ് എന്നിവര്‍ സംസാരിച്ചു.
ഫാര്‍മസിസ്റ്റുകളും കുടുംബാംഗങ്ങളും സ്‌നേഹ പൂക്കളമൊരുക്കി. കുട്ടികളുടേയും മുതിര്‍ന്നവരുടേയും മത്സരപരിപാടികള്‍ അരങ്ങേറി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. സ്വാദിഷ്ടവും വിദവസമൃദ്ധവുമായ ഓണസദ്യയുമുണ്ടായി.
















