
വടകര: വടകരയിലെ ആദ്യത്തെ ഡാന്‍സ് മൂവ്‌മെന്റ് തെറാപ്പി സ്റ്റുഡിയോ നാരായണനഗറില്‍ തിരുവള്ളൂര്‍ റോഡില്‍ ആരംഭിച്ചു. ‘ഡാന്‍സ് ഫോര്‍ വെല്‍നെസ്’ എന്ന
ആശയത്തില്‍ മനസ്സിനും ശരീരത്തിനും വ്യായാമം നല്‍കി ദൈനദിന ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുന്ന ചികിത്സാ സഹായരീതിയായ ഡാന്‍സ് മൂവ്‌മെന്റ് തെറാപ്പി സ്റ്റുഡിയോയും ഹോമിയോ സ്‌പെഷ്യാലിറ്റി ക്ലിനിക്കുമായ ബിയോണ്ട് സ്റ്റെപ്‌സിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ. ശശി നിര്‍വഹിച്ചു. ക്ലിനിക് ഉദ്ഘാടനം വൈസ് ചെയര്‍പേഴ്‌സണ്‍ കെ. എം. ഷൈനി നിര്‍വഹിച്ചു. ഉദ്ഘടനത്തോടനുബന്ധിച്ച് പത്മശ്രീ പി. മീനാക്ഷി, ലിസി മുരളീധരന്‍, ഡോ. ഹരിദാസ്, പ്രേംകുമാര്‍ വടകര, ഡോ. വി.പി. ഗിരീഷ്
ബാബു എന്നിവരെ ചരിത്രഗ്രന്ഥകര്‍ത്താവ് പി.ഹരീന്ദ്രനാഥ് ആദരിച്ചു. ഡോക്ടര്‍ അനുനന്ദന എസ്. എസ്., കൗണ്‍സിലര്‍മാരായ എം. പി. ഗംഗാധരന്‍, സോമശേഖരന്‍ എന്നിവരും, ടി. പി. ദാമോദരന്‍, പി. കെ. ജിതേഷ്, വി. ടി. ബാലന്‍, ടി. സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. ബീയോണ്ട് സ്റ്റെപ്‌സ് സൗഹൃദകൂട്ടായ്മ കണ്‍വീനര്‍ ഇ.അശോകന്‍ സ്വാഗതവും പി.കെ. അനീഷ് നന്ദിയും പറഞ്ഞു. മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മ്യൂസിക് ക്ലബ്ബിന്റെ സംഗീത സദസ്സും അരങ്ങേറി.
















