
വട്ടോളി: ഉപാസന സംഗീത വിദ്യാലയം സംഘടിപ്പിച്ച കുട്ടികള്‍ക്കായി സംഘടിപ്പിച്ച ജില്ലാ തല കളറിങ് ജലച്ചായ മത്സരമായ ഓണവര്‍ണത്തിന്റെ ഫലം: ഒന്ന്, രണ്ട്, മൂന്നു സ്ഥാനങ്ങള്‍
നേടിയവര്‍ എന്ന ക്രമത്തില്‍:-
കെ.ജി വിഭാഗത്തില്‍ ആഷിന്‍ ദേവ് (കുറുവന്തേരി യുപി സ്‌കൂള്‍), ദക്ഷ ആര്‍.എസ് (വ്യാസ വിദ്യാപീഠം വട്ടോളി), അല്‍ഫിയ (ചേലക്കാട് എല്‍പി സ്‌കൂള്‍), എല്‍പി ജൂനിയര്‍ വിഭാഗത്തില്‍ ഇയാസി സമീര്‍ (സഹ്റ സെന്‍ട്രല്‍ സ്‌കൂള്‍ പുളിയാവ്), ദേവാദ്വൈത് (ഇളയടം എല്‍ പി സ്‌കൂള്‍), മിലന്‍ സിയാന്‍ (ജിയുപിഎസ് വട്ടോളി), എല്‍പി വിഭാഗത്തില്‍ ഷാല്‍വിന്‍ കൃഷ്ണ (ജിയുപിഎസ് കുണ്ടുതോട്), അക്ഷയിനി (ജിഎച്ച്എസ് കാവിലും പാറ), ഇവ സിയ (എംഇഎസ് പബ്ലിക് സ്‌കൂള്‍. ഓര്‍ക്കാട്ടേരി), യുപി വിഭാഗത്തില്‍ ദേവരാഗ്.എ.ആര്‍ (യുപിഎസ് ചങ്ങരംകുളം), ജനനി. എ. ബി (മേമുണ്ട എച്ച്എസ്എസ്), അനയ് സൂരി വി.പി (സിസി യുപി നാദാപുരം), ഹൈസകൂള്‍ വിഭാഗത്തില്‍ നിസ്ര സുജിത് (ജിഎച്ച്എസ്എസ് വളയം), മിന്‍ഹ
മെഹറിന്‍ (എന്‍എച്ച്എസ് എസ് വട്ടോളി), അന്‍സിയ സന്ദീപ് (സെന്റ് ജോര്‍ജ് എച്ച്എസ് വിലങ്ങാട്).
കുറ്റ്യാടി എംഎല്‍എ.പാറക്കല്‍ അബ്ദുള്ള ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രമുഖ സംഗീതജ്ഞരായ രാമചന്ദ്രന്‍ തരണി, ഉഷ പ്രിയരഞ്ജന്‍, എം. ജി യൂണിവേഴ്‌സിറ്റി ബി എ മ്യൂസിക് റാങ്ക് ജേതാക്കളായ ഗൗരികൃഷ്ണ, അഭിരാം. ആര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. ശശീന്ദ്രന്‍ ജേതാക്കള്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി. സി. പി. സജിത അധ്യക്ഷയായ ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍മാരായ പി.പുരുഷു, എന്‍.വി.ചന്ദ്രന്‍, എം. ടി.രവീന്ദ്രന്‍, ആനന്ദന്‍ എലിയാറ എന്നിവരും വി. എം ചന്ദ്രന്‍, എം. എം രാധാകൃഷ്ണന്‍, എം. എം ശ്രീനിവാസന്‍, പി. കെ പത്മനാഭന്‍, ബാബു മാനന്തവാടി എന്നിവരും ആശംസകള്‍ നേര്‍ന്നു. ഉപാസന ഡയറക്ടര്‍ പ്രകാശന്‍ എലിയാറ സ്വാഗതവും ട്രഷറര്‍ രൂപേഷ് എന്‍.പി നന്ദിയും പറഞ്ഞു.

സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
എടുക്കാൻ ഒരിക്കലും
വൈകിക്കരുത് …
രോഗങ്ങളും ,അപകടങ്ങളും
ഇന്ത്യയിലെ 63 മില്യൺ കുടുംബങ്ങളെ
കടക്കെണിയിൽ
എത്തിക്കുമ്പോൾ
അതിന് ശാശ്വത പരിഹാരമായാണ്
ഇന്ത്യയിലെ No:1 ഇൻഷൂറൻസ്
കമ്പനി അവതരിച്ചിട്ടുളളത്
EMI സൗകര്യം
ലഭ്യമാണ്
ഇന്ന് തന്നെ വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ,
എലൈറ്റ് & മില്ലേനീയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















