
നാദാപുരം: ഓണത്തിന് മുമ്പ് പ്രവാസി പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്ത് വിതരണം ചെയ്യുക, ഉത്സവ നാളുകളിലെ വിമാന നിരക്ക് വര്‍ധനവ് തടയാന്‍ നടപടി സ്വീകരിക്കുക എന്നീ
ആവശ്യങ്ങള്‍ ഉന്നയിച്ചു കേരള പ്രവാസി സംഘം നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ കല്ലാച്ചിയില്‍ പ്രതിഷേധ പ്രകടനം നടത്തി. കെ.ടി.കെ. ഭാസ്‌കരന്‍, കെ.പി. അശോകന്‍, സി. രാഗേഷ്, ടി.കെ. കണ്ണന്‍, സി.കെ. ബാലന്‍, ഇ. സുകുമാരന്‍, കെ.കെ. ഇന്ദിര, സീന കരുവന്താരി, പി.ടി. നിഷ, ടി. കണ്ണന്‍, എം. ദാസന്‍, പി.ടി. നിഷ എന്നിവര്‍ നേതൃത്വം നല്‍കി.
















