
കാഞ്ഞങ്ങാട്: തെരുവുനായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവര്‍ മരിച്ചു. മടിക്കൈ കീക്കാംകോട്ടെ എം.എസ്. മോഹന
ന് (58) ആണ് മരിച്ചത്. യാത്രക്കാരായ രണ്ടു സ്ത്രീകള്‍ക്കും പരിക്കേറ്റു. ഇന്നലെ വൈകുന്നേരം അഞ്ചോടെ പുതിയകോട്ട ഇന്ത്യന്‍ കോഫി ഹൗസിനു സമീപമായിരുന്നു അപകടം. ആലാമിപള്ളി സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ മോഹനന് ആലാമിപള്ളിയില് നിന്ന് യാത്രക്കാരുമായി കാഞ്ഞങ്ങാട്ടേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. പുതിയ കോട്ട ഇന്ത്യൻ കോഫി ഹൗസിന് മുന്നിൽ വച്ച് തെരുവ് നായ കുറുകെ ഓടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ
തൊട്ടടുത്ത വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ലീല. മക്കള്‍: അജയ്, അനുരാഗ്. മരുമകള്‍: നിമിഷ.















