കുറ്റ്യാടി: കടത്തനാടിന്റെ മണ്ണില്‍ ആദ്യമായി അമ്പും വില്ലും കഥ പറഞ്ഞപ്പോള്‍ കാണാന്‍ തടിച്ചുകൂടിയത് നാടൊന്നാകെ. വേദിക വായനശാല നരിക്കൂട്ടും ചാല് ലുലു സാരീസ്
ഗോള്‍ഡിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച അമ്പെയ്ത്ത് പ്രദര്‍ശന മത്സരം ഓണാഘോഷത്തിന് പുത്തന്‍ അനുഭവമായി. അമ്പെയ്ത്തിന്റെ ഈറ്റില്ലമായ അവിടനല്ലൂരിലെ ദിവ്യ സ്പോര്‍ട്സ് ക്ലബിലേയും എആര്‍സി കൂട്ടാലിടയിലേയും പുരുഷവനിതാ ടീമുകള്‍ ചെപ്പിലേക്ക് അസ്ത്രം തൊടുത്തപ്പോള്‍ ഗാലറി ഇളകി മറിഞ്ഞു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. ജെ.ഡി.ബാബു അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ ഫാത്തിമ നാസര്‍ സമ്മാനദാനം നിര്‍വഹിച്ചു. ശശി.പി ചെറുവണ്ണൂര്‍ മത്സരം നിയന്ത്രിച്ചു. എസ്.ജെ.സജീവ് കുമാര്‍, കെ.കെ.രവീന്ദ്രന്, ടി.സുരേഷ് ബാബു, പി.പി.ദിനേശന്, പി.ടി.പ്രദീഷ്, പി.പി.വിജയന്, കെ.കെ.സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.















