തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി സിപിഎം-സിപിഐ തര്‍ക്കം മുറുകുന്നു. വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിക്കാനും ആവശ്യമെങ്കില്‍ എല്‍ഡിഎഫ്
പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കാനുമാണ് സിപിഐ നീക്കം. പാര്‍ട്ടിയുടെ അഭിമാനം നഷ്ടപ്പെടുത്തി മുന്നണിയുടെ ഭാഗമായി തുടരേണ്ടതില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം.
പിണറായി വിജയന്റെ രാഷ്ട്രീയ ശൈലിക്കെതിരെയും സിപിഐയില്‍ വിമര്‍ശനം ശക്തമാണ്. പിണറായി ശൈലിയുടെ പ്രത്യാഘാതം സിപിഎമ്മിന് മാത്രമല്ല സിപിഐക്കും നേരിടേണ്ടിവരുന്നുണ്ടെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. വലിയ
പരാജയമുണ്ടായിട്ടും ശൈലിയില്‍ മാറ്റമില്ല.
ഇതിന്റെ തെളിവാണ് പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച പിണറായിയുടെ നിലപാടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് നിര്‍ണായക തീരുമാനം നേതൃയോഗം എടുക്കും. നേരത്തെ നിശ്ചയിച്ച പ്രകാരം അടുത്ത മാസം പത്തിനാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരേണ്ടത്.
ഓണം, ഡല്‍ഹി സമരം എന്നിവ കണക്കിലെടുത്താണ് തീയതി നിശ്ചയിച്ചത്. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് യോഗം പത്തിനുമുമ്പ് ചേരാനുള്ള സാധ്യതയും
സിപിഐ നേതൃത്വം പരിശോധിക്കുന്നുണ്ട്. പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
ഇതിനെതിരെ രംഗത്ത് വന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ ഒരു നേതാവിനും അവകാശമില്ലെന്ന് പ്രതികരിക്കുകയുണ്ടായി. പദവി സിപിഎമ്മിനുള്ളതാണെന്ന് പിണറായി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അദ്ദേഹം വഹിക്കുന്ന പദവിക്ക് നിരക്കുന്നതല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

സൗജന്യ ഇൻഷൂറൻസോ
പങ്കാളിത്ത ഇൻഷൂറൻസോ
പരാജയപ്പെടുന്നതായിട്ടാണ്
കാണുന്നത്.
വലിയ ചികിത്സ ചിലവ് ആവശ്യമുള്ളപ്പോൾ
ചെറിയ തുക കിട്ടുക
എന്ന് വലിയ സാമ്പത്തിക
ബാധ്യത ഉണ്ടാവുന്നതായും
കാണുന്നു.
അത്കൊണ്ട് ഹെൽത്ത് ഇൻഷൂറൻസ് സൗജന്യമോ കൂട്ട് ഉത്തരവാദിത്വമോ ഇല്ലാതെ തന്നെ വാങ്ങണം.
അവിടെ ആവുമ്പോൾ കൃത്യമായ
സർവ്വീസും,
ചേദിക്കാൻ ഒരിടവും ആവും…
നിങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ ഇന്ന് തന്നെ വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ,
എലൈറ്റ് & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















