നാദാപുരം: ചുരമില്ലാ റോഡിനായി എംഎല്‍എക്ക് മാവേലിയുടെ നിവേദനം.
വിലങ്ങാട് പാനോം-കുഞ്ഞോം-മാനന്തവാടി ചുരമില്ലാ പാതക്ക് അനുമതി നേടിയെടുക്കന്‍
ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കെ.എം.അഭിജിത്ത് എംഎല്‍എക്ക് യുത്ത് കോണ്‍ഗ്രസ്, കെഎസ് യു സംഘടിപ്പിച്ച ഓണഘോഷ പരിപാടിയില്‍ മാവേലി വേഷം അണിഞ്ഞ കുമ്പളച്ചോല സ്വദേശി സത്യന് നിവേദനം നല്‍കിയത്. അധികാരം ഇല്ലാത്ത മാവേലി അധികാരമുള്ള എംഎല്‍എക്ക് നിവേദനം നല്‍കിയത് ഏറെ ശ്രദ്ധേയമായി. സത്യന് കുമ്പളച്ചോല ഗാന രചയിതവാണ്. എംഎല്‍എയുടെ മറുപടി പ്രസംഗത്തില്‍ റോഡിന്റെ ആവശ്യം വനം വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും വേണ്ട നടപടികള്‍ ആരംഭിച്ചതായും പറഞ്ഞു.















