വടകര: കസ്റ്റംസ്‌റോഡ്-പൂവാടന്‍ഗേറ്റ് തീരം കലാകായിക വേദി സംഘടിപ്പിച്ച
ഓണാഘോഷം കെങ്കേമമായി. എട്ടാം നമ്പര്‍ സ്ട്രീറ്റില്‍ അസീബിന്റെ ഗൃഹാങ്കണത്തില്‍
നടന്ന പരിപാടി മജീഷ്യന്‍ രാജീവ് മേമുണ്ട ഉദ്ഘാടനം ചെയ്തു. സമത്വത്തിന്റെയും സമൃദ്ധിയുടെയും സാഹോദര്യത്തിന്റെയും സന്ദേശവുമായെത്തിയ പൊന്നോണം മലയാളിയുടെ നന്മയുടെ പ്രതീകമായ സാംസ്‌കാരികോത്സവമാണെന്ന് രാജീവ് മേമുണ്ട പറഞ്ഞു. ആര്‍.കെ.പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.മഹമൂദ്, ബഷീര്‍ പൊന്മണിച്ചി, കെ.പി.സലീം, ടി.പി.രാജന്‍, മുക്കോലക്കല്‍ ഹംസ, എ.കെ.സചീന്ദ്രന്‍, സി.ഹാരിസ്, അസീബ്,
കക്കുന്നത്ത് അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലോകകപ്പ് പ്രവചന മത്സര വിജയികള്‍ക്ക് രാജീവ് മേമുണ്ട സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഓണാഘോഷ പരിപാടിക്കെത്തിയവരില്‍ നിന്ന് കൂപ്പണ്‍ വഴിയുള്ള നറുക്കെടുപ്പില്‍ വിജയികളായ മൂന്ന് പേര്‍ക്ക് സമ്മാനം നല്‍കി. തീരം സെക്രട്ടറി സി.എച്ച്.ജനീഷ്‌കുമാര്‍ സ്വാഗതവും പ്രസിഡന്റ് മുഹമ്മദ് ഷഫീക്ക് നന്ദിയും പറഞ്ഞു. രാജീവ് മേമുണ്ടയുടെ മാന്ത്രിക പ്രകടനവും വിഭവ സമൃദ്ധമായ സദ്യയുമുണ്ടായി.















