വടകര: ദീര്‍ഘകാലം കോണ്‍ഗ്രസ് വടകര ബ്ലോക്ക് പ്രസിഡന്റും നഗരസഭാ മുന്‍ പ്രതിപക്ഷ നേതാവുമായ അടക്കാത്തെരു വടക്കയില്‍ ടി.കേളു (78) അന്തരിച്ചു. വടകര ഓട്ടോ റിക്ഷാ തൊഴിലാളി സഹകരണ സംഘത്തില്‍ നിന്നു വിരമിച്ച ടി.കേളു വടകര അര്‍ബന്‍ സൊസൈറ്റി ഡയറക്ടറായും സേവാദള്‍ വളണ്ടിയറായും പ്രവര്‍ത്തിച്ചിരുന്നു. കൈത്തറി തൊഴിലാളി യൂണിയന് സംസ്ഥാന സെക്രട്ടറി, കേരള സര്‍ക്കാര്‍ ഹാന്‍ഡ്ലൂം അഡൈ്വസറി ബോര്‍ഡ് മെമ്പര്‍, കടത്തനാട് വീവേഴ്സ് സൊസൈറ്റി ഡയറക്ടര്‍, ഡിസിസി മെമ്പര്‍, വടകര സഹകരണ ആയുര്‍വേദ ആശുപത്രി സ്ഥാപക പ്രസിഡന്റ്,വടകര വീവേഴ്സ് കോ-ഓപ് സൊസൈറ്റി ഡയറക്ടര്‍, വടകര കൃഷി വികസന സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ഭാര്യ:രാധ. മക്കള്‍: രതി (അക്കൗണ്ടന്റ് കോയമ്പത്തൂര്‍), രേഖ (തിക്കോടി), രതീഷ് (ഗള്‍ഫ്). മരുമക്കള്‍: അശോകന്(കോയമ്പത്തൂര്‍), ഷാജി(പുതുമ ഫാഷന്‍ പയ്യോളി), സിതാര(പൂക്കോം). സംസ്കാരം നാളെ (ബുധന്‍)കാലത്ത് 11 മണിക്ക് അടക്കാത്തെരു ടെക്നിക്കല്‍ സ്കൂളിന് സമീപത്തെ വീട്ടുവളപ്പില്‍ .