വടകര: നാദാപുരം ഉപജില്ലാ ഓഫീസ് റിട്ട. സീനിയര്‍ സൂപ്രണ്ടും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന കെ.ടി.വേണുഗോപാലിനെ സുഹൃദ്സംഘം അനുസ്മരിച്ചു. ഗ്രീന്‍
പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വി.ടി.മുരളി അധ്യക്ഷനായി. റിട്ട. ഡിഡിഇ പി.ടി.ഭാസ്കരന്, കോഴിക്കോട് ഡിഡിഇ ഓഫീസ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് കെ.ടി.മുഹമ്മദ് ഷെരീഫ്, എന്‍.അഹമ്മദ്, വി.ടി.ബാലന്, കെ.ഹേമചന്ദ്രന്, തില്ലേരി ഗോവിന്ദന്, പി.പി.രാജന്, രാജന് ചെറുവാട്ട്, എം.എം.സോമശേഖരന്‍, പാലേരി ബാലകൃഷ്ണന്, പി.സോമശേഖരന്‍, എം.ടി.ശശികുമാര്‍, ടി.പി.റഷീദ്, കെ.പി.കുമാരന് എന്നിവര്‍ സംസാരിച്ചു. പി.ഹരീന്ദ്രനാഥ് സ്വാഗതവും കെ.പി.സത്യനാഥന് നന്ദിയും പറഞ്ഞു.















