വടകര: കുടുംബശ്രീയുടെ 2025-26 വര്‍ഷത്തെ കോഴിക്കോട് ജില്ലയിലെ മികച്ച ഹോം ഷോപ്പ് പഞ്ചായത്തിനുള്ള പുരസ്‌കാരം ഒഞ്ചിയം പഞ്ചായത്ത് കരസ്ഥമാക്കി. ബാലുശേരിയില്‍ ഹോം
ഷോപ്പ് പദ്ധതിയുടെ വാര്‍ഷികാഘോഷം പരിപാടിയായ അത്തപ്പൂമഴ ചടങ്ങില്‍ സിനിമാതാരം പി.പി.കുഞ്ഞികൃഷ്ണന്‍ പുരസ്‌കാരം സമ്മാനിച്ചു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊടക്കാട്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി.റീന, ബ്ലോക്ക് കോഡിനേറ്റര്‍ കെ.വിപ്ന, ഹോം ഷോപ്പ് ഓണര്‍മാരായ പി.പി.ഷൈന, പി.നിഷ, ബേബി ഗിരിജ, സുഭദ്ര, ടി.എം.സിന്ധു എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ബാലുശ്ശേരി ബ്ലോക്ക് പ്രസിഡന്റ് ഇസ്മയില്‍ കുറുമ്പൊയില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ മികച്ച ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രശസ്ത നാടക രചയിതാവ് പ്രദീപ് കുമാര്‍ കാവുന്തറ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സി.കവിത, ഡിപിഎം നീതു എന്നിവര്‍ പങ്കെടുത്തു. ഹോംഷോപ്പ് സെക്രട്ടറി പ്രസാദ് കൈതക്കല്‍ സ്വാഗതവും പ്രസിഡന്റ് സതീശന്‍ സ്വപ്നക്കൂട് നന്ദിയും പറഞ്ഞു.















