
കായക്കൊടി: ചങ്ങരംകുളം ആലക്കാട് എംഎല്‍പി സ്‌കൂളിന്റ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്കായി നടത്തിയ മത്സരങ്ങള്‍ കൗതുകമായി. ഓംലറ്റ് പാചകം, തേങ്ങ
പൊതിക്കല്‍, സൂചിയില്‍ നൂല്‍ കോര്‍ക്കല്‍ എന്നിവയും കുട്ടികള്‍ക്കായി തൊപ്പി തല മാറ്റം, വടംവലി, കലമുടയ്ക്കല്‍, മഞ്ചാടി പെറുക്കല്‍ എന്നിവയും സംഘടിപ്പിച്ചു. എച്ച്എം എ.വി.നാസറുദ്ദിന്‍, പിടിഎ ഭാരവാഹികളായ പി.കെ.റഷീദ്, ജമീല ജമാലുദ്ദീന്‍, ദിവ്യ.കെ, ദിവാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.















