നാദാപുരം: ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്ലാച്ചി ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മിച്ച ടോയ്‌ലറ്റ് കോംപ്ലക്‌സ് ജില്ലാ പഞ്ചായത്ത് വൈസ്
പ്രസിഡന്റ് കെ.കെ.നവാസ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പ്രയോജനപ്പെടുന്ന തരത്തിലാണ് പുതിയ ടോയ്‌ലറ്റ് കോംപ്ലക്‌സ് നിര്‍മിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ചടങ്ങില്‍ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാംകുനി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ അപര്‍ണ.കെ, പിടിഎ പ്രസിഡണ്ട് എം.കെ.അഷ്‌റഫ്, സി.കെ.സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. സൂപ്രണ്ട് പി.രോഷിത സ്വാഗതവും വിദ്യാര്‍ഥി പ്രതിനിധി ഗൗതം പാതിരിപ്പറ്റ നന്ദിയും പറഞ്ഞു.















