നാദാപുരം: പെണ്‍കുട്ടിയെ ചീത്ത വിളിക്കുകയും കല്ലെറിഞ്ഞ് പരിക്കേല്‍പിക്കുകയും ചെയ്ത
കേസില്‍ പ്രതിക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. പെരുവണ്ണാമൂഴി സ്വദേശി തേമ്പത്ത് മീത്തല്‍ പ്രഭാകരനെ(55 ) യാണ് നാദാപുരം സ്‌പെഷ്യല്‍ കോടതി ജഡ്ജ് ദേവന്‍ കെ മേനോന്‍ ശിക്ഷിച്ചത്.
ചക്കിട്ടപാറ പഞ്ചായത്തില്‍ പെരുവണ്ണാമൂഴിയിലെ പരാതിക്കാരിയുടെ വീട്ടിലേക്ക് നോക്കി ചീത്ത വിളിക്കുകയും കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്നതാണ് കേസ്. 2024
ജനുവരി 29-ാം തിയ്യതി രാത്രി 7.45 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടര്‍ന്ന് പെണ്‍കുട്ടി പെരുവണ്ണാമുഴി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിചാരണ സമയത്ത് 9 മാസത്തോളം ജയിലില്‍ കഴിഞ്ഞതിനാല്‍ പ്രതി ജയിലില്‍ പോകേണ്ടതില്ല. പ്രോസിക്യൂഷന്‍ വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.
















