
ഓര്‍ക്കാട്ടേരി: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ തെരച്ചലില്‍ എടച്ചേരി പോലീസ് ഒരാളെ പിടികൂടി. കുനിങ്ങാട് സ്വദേശി കൈപ്പുറത്ത് ആസിഫാണ് (28)
പിടിയിലായത്. ഓര്‍ക്കാട്ടേരി-വൈക്കിലശ്ശേരി റോഡ് ഇല്ലത്ത് പാലത്തിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്ന് 9.40 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. എസ്എച്ചഒ കെ.വിപിന്‍ രാജ്, എസ്‌ഐ രതീഷ് പഠിക്കല്‍, സിപിഒമാരായ രജീഷ് ജി, രാഹുല്‍, ഷനോജ്, കെ.മിനേഷ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
















