വടകര: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ സഹായങ്ങള്‍ ഉറപ്പാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കണമെന്ന് കെ.കെ.രമ എംഎല്‍എ പറഞ്ഞു. സംസാര-ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്ക് ആശ്രയമായ വടകര റോട്ടറി ബധിര വിദ്യാലയത്തിന്റെ 31-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. ശ്രവണ വൈകല്യമുള്ള കുട്ടികളെ കണ്ടെത്തി എല്‍കെജി മുതല്‍ സാധാരണ സിലബസില്‍ ക്ലാസ് നല്കി വരുന്ന യുപി സ്കൂളാണിത്.
സ്കൂള്‍ മാനേജര്‍ ഡോ. കെ.എം.അബ്ദുല്ല അധ്യക്ഷത വഹിച്ചു. എച്ച്എം എം.മിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു, കൗണ്‍സിലര്‍ ടി.വി.ഹരിദാസന്, ഡോ. കെ.എം.സലീം, ഡോ.എ.കെ രാജന്, പി.പി.രാജന്, വി.അഞ്ജുഷ എന്നിവര്‍ പ്രസംഗിച്ചു.