അരൂര്‍: മഞ്ചാങ്കാട്ടില്‍ കുട്ടിച്ചാത്തന്‍ കാവില്‍ രാമായണ പാരായണ സമാപനത്തില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കിട്ടിയ കുട്ടികളെ
അനുമോദിച്ചു. കല്ലില്‍ അനിഷ്‌ക, സാല്‍വി സുധീഷ് എന്നിവരെയാണ് മാതൃ സമിതി ഭാരവാഹികള്‍ അനുമോദിച്ചത്. ഒരു മാസം രാമായണ പാരായണ നടത്തിയ കെ.കെ.രാമചന്ദ്രന്‍, കെ.ടി.കണ്ണന്‍ എന്നിവരെ ആദരിച്ചു. ചെത്തില്‍ കുമാരന്‍ അധ്യക്ഷത വഹിച്ചു. കെ.കെ.രാമചന്ദ്രന്‍, കെ.ടി.കണ്ണന്‍, കെ.അശോകന്‍, പി.കെ.രാധാകൃഷ്ണന്‍, സി.കെ.സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.















