
കൊയിലാണ്ടി: കോരപ്പുഴ പുതിയ ബൈപ്പാസില്‍ കാര്‍ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചെങ്ങോട്ടുകാവ് സെറീന കോട്ടേജ് ഫര്‍സീന്‍ അഹമ്മദ് (18) മരിച്ചത്. ഇന്നലെ രാവിലെ നടന്ന അപകടത്തില്‍ പരിക്കേറ്റ യുവാവിനെ ആശുപത്രയില്‍ എത്തിച്ചെങ്കിലും
ജീവന്‍ രക്ഷിക്കാനായില്ല. ഫൈസല്‍ അഹമ്മദ്-റംസീന ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മുഹമ്മദ് ഫിസാന്‍, ഫാത്തിമ റിഫ്‌ന. കബറടക്കം മാടാക്കര ജുമാ മസ്ജിദില്‍.















