
വടകര: സിപിഐ ബുക്ക് ചെയ്ത ട്രെയിന്‍ റദ്ദ് ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം. നാളെ (വെള്ളി) വടകര റെയില്‍വേ
സ്റ്റേഷന്‍ മാര്‍ച്ച് നടക്കും.
സപ്തംബര്‍ ഒന്നിന് ഡല്‍ഹിയില്‍ സിപിഐ നിശ്ചയിച്ച ‘മാറ്റം അനിവാര്യമാണ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കേന്ദ്ര സര്‍ക്കറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ രാം ലീലാ മൈതാനിയില്‍ 5 ലക്ഷം പേരെ പങ്കെടുപ്പിച്ച് നടത്തുന്ന റാലിക്ക് പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ സെപ്ഷ്യല്‍ ട്രെയിന്‍ ബുക്ക് ചെയ്യുകയും 10 ലക്ഷം
രൂപ ആദ്യ ഘട്ടം അടക്കുകയും ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് റെയില്‍വേയോട് ട്രെയിന്‍ നല്‍കേണ്ടതില്ല എന്ന നിര്‍ദ്ദേശം നല്‍കി റദ്ദ് ചെയ്തിരിക്കുകയാണ്. ഈ നടപടിയില്‍ പ്രതിഷേധിച്ച് നാളെ 4 മണിക്ക് വടകര റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടക്കും. സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.കെ. വിജയന്‍ ഉദ്ഘാടനം ചെയ്യും.
















