• Latest
  • Trending
വ്യാജമദ്യ നിര്‍മാണം: ജനകീയ സമിതി പ്രവര്‍ത്തനം ശക്തമാക്കും

വ്യാജമദ്യ നിര്‍മാണം: ജനകീയ സമിതി പ്രവര്‍ത്തനം ശക്തമാക്കും

August 12, 2026
പുറമേരി മോമത്ത് പൊയില്‍ ജാനു അന്തരിച്ചു

പുറമേരി മോമത്ത് പൊയില്‍ ജാനു അന്തരിച്ചു

August 13, 2026
ആത്മഹത്യ പ്രതിരോധം: പരിശീലനം സംഘടിപ്പിച്ചു

ആത്മഹത്യ പ്രതിരോധം: പരിശീലനം സംഘടിപ്പിച്ചു

August 13, 2026
അന്യായ സ്ഥലം മാറ്റത്തിനെതിരെ സിപിഎം പ്രതിഷേധം; വടകരയില്‍ പ്രകടനവും പൊതുയോഗവും

അന്യായ സ്ഥലം മാറ്റത്തിനെതിരെ സിപിഎം പ്രതിഷേധം; വടകരയില്‍ പ്രകടനവും പൊതുയോഗവും

August 13, 2026
നാദാപുരംറോഡില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് വേണം; ചെന്നൈയില്‍ നിവേദനം നല്‍കി

നാദാപുരംറോഡില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് വേണം; ചെന്നൈയില്‍ നിവേദനം നല്‍കി

August 13, 2026
സ്ഥലംമാറ്റത്തില്‍ പ്രതികാര ബുദ്ധി പാടില്ല: കെ.കെ.ശൈലജ

സ്ഥലംമാറ്റത്തില്‍ പ്രതികാര ബുദ്ധി പാടില്ല: കെ.കെ.ശൈലജ

August 13, 2026
പഴങ്കാവ് കാഞ്ഞിരമുള്ളതില്‍ ശാരദ അന്തരിച്ചു

പഴങ്കാവ് കാഞ്ഞിരമുള്ളതില്‍ ശാരദ അന്തരിച്ചു

August 13, 2026
മലബാറിന് ആശ്വാസം; മംഗളൂരു-രാമേശ്വരം, മംഗളൂരു-താംബരം പ്രതിവാര ട്രെയിനുകള്‍ ഞായറാഴ്ച മുതല്‍

ഓണത്തിരക്ക്: ബംഗളൂരുവില്‍ നിന്ന് മലബാറിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍

August 13, 2026
ജീവകാരുണ്യ പ്രവര്‍ത്തനവുമായി തോടന്നൂര്‍ മഹാദേവക്ഷേത്രം

ജീവകാരുണ്യ പ്രവര്‍ത്തനവുമായി തോടന്നൂര്‍ മഹാദേവക്ഷേത്രം

August 13, 2026
എന്‍ആര്‍ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാം

എംസിഎ സ്‌പോട്ട് അഡ്മിഷന്‍

August 13, 2026
പാലിയേറ്റീവ് കെയറിന് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ധനസഹായം

പാലിയേറ്റീവ് കെയറിന് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ധനസഹായം

August 13, 2026
‘എന്റെ വീട് ലഹരിമുക്ത കുടുംബം’ എസ്എസ്എല്‍സി വിജയത്തിനായി വേറിട്ടൊരു പദ്ധതി

‘എന്റെ വീട് ലഹരിമുക്ത കുടുംബം’ എസ്എസ്എല്‍സി വിജയത്തിനായി വേറിട്ടൊരു പദ്ധതി

August 13, 2026
അടക്കാത്തെരു എലിമ്പന്റവിട മാതു അന്തരിച്ചു

അടക്കാത്തെരു എലിമ്പന്റവിട മാതു അന്തരിച്ചു

August 13, 2026
Vatakara Varthakal
Thursday, August 13, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

വ്യാജമദ്യ നിര്‍മാണം: ജനകീയ സമിതി പ്രവര്‍ത്തനം ശക്തമാക്കും

by newsdesk
August 12, 2026
in പ്രാദേശികം
0
Home പ്രാദേശികം

കോഴിക്കോട്: വ്യാജമദ്യ നിര്‍മാണവും കടത്തും വിതരണവും തടയുന്നതിനായുള്ള ജില്ലാതല ജനകീയ സമിതി യോഗം എഡിഎം കെ.ഷറീനയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ഈ വര്‍ഷം ജനുവരിയില്‍ ചേര്‍ന്ന ജനകീയ സമിതി യോഗത്തില്‍ ഉയര്‍ന്ന പരാതികളിലെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്തു. ജില്ലയില്‍ 2026 ഫെബ്രുവരി മുതല്‍ എക്‌സൈസ് വകുപ്പ് 4,765 റെയ്ഡുകളും 159 കമ്പൈന്‍ഡ് റെയ്ഡുകളും നടത്തിയതില്‍ 945 അബ്കാരി കേസുകളും 404 എന്‍ഡിപിഎസ് കേസുകളും 1,482 കോട്പ കേസുകളും കണ്ടെത്തിയതായും ഈ കേസുകളിലായി 1,015 പ്രതികളെ അറസ്റ്റ് ചെയ്തതായും യോഗത്തില്‍ അറിയിച്ചു. ഇക്കാലയളവില്‍ 478.5 ലിറ്റര്‍ ചാരായവും 2,891 ലിറ്ററിലധികം വിദേശമദ്യവും 24,208 ലിറ്റര്‍ വാഷും 121 ഗ്രാമിലധികം മെത്താഫെറ്റമിനും ഹെറോയിന്‍ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തു. വിവിധ കേസുകളിലായി 81 വാഹനങ്ങളും 4.09 ലക്ഷത്തിലധികം രൂപ തൊണ്ടിമണിയായും പിടിച്ചെടുത്തിട്ടുണ്ട്.
405 സ്‌കൂള്‍തല ലഹരിവിരുദ്ധ ക്ലബ്ബുകളും 91 കോളേജ്തല ക്ലബ്ബുകളും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഫറൂക്ക്, കൊയിലാണ്ടി, വടകര തുടങ്ങിയ റേഞ്ചുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്‌കൂള്‍ പരിസരങ്ങളിലെ കടകള്‍ക്കും ചുറ്റും പ്രത്യേക അന്വേഷണങ്ങളും പരിശോധനകളും പൂര്‍ത്തിയാക്കി. വടകര റേഞ്ചിലെ ആയഞ്ചേരി റഹ്മാനിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിമുക്തി ക്ലബ് വഴി പരിശീലനം നേടിയ കേഡറ്റുകളെ ഉപയോഗിച്ച് ആയഞ്ചേരി പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയും 1001 ലഹരി വിരുദ്ധ ഇന്‍ഫോര്‍മര്‍മാരെ സജ്ജമാക്കുകയും ചെയ്തതായി എക്‌സൈസ് വിഭാഗം അറിയിച്ചു. ജില്ലയില്‍ ഇതുവരെ 7,626 ബോധവല്‍കരണ പരിപാടികള്‍ പൂര്‍ത്തിയാക്കി. കോഴിക്കോട് ബീച്ച് ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡി-അഡിക്ഷന്‍ സെന്ററില്‍ 1,414 പേര്‍ സേവനം തേടുകയും 53 പേര്‍ക്ക് കിടത്തി ചികിത്സ നല്‍കുകയും ചെയ്തു. കൂടാതെ പുതിയറയിലെ കൗണ്‍സിലിംഗ് സെന്ററില്‍ 670 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി. അതേസമയം വ്യാജമദ്യ നിര്‍മാണം തടയാന്‍ പഞ്ചായത്ത്തല ജാഗ്രതാ സമിതിയും പൊതുജന പങ്കാളിത്തവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. പഞ്ചായത്തുതലത്തില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കണമെന്നും സ്റ്റാറ്റിയൂട്ടറി കമ്മിറ്റി രൂപീകരിക്കണമെന്നും വിവിധ മദ്യ വിരുദ്ധ സമിതി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ എസ്.നിജുമോന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, മദ്യ വിരുദ്ധ സമിതി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSend

Search

No Result
View All Result

Recent News

പുറമേരി മോമത്ത് പൊയില്‍ ജാനു അന്തരിച്ചു

പുറമേരി മോമത്ത് പൊയില്‍ ജാനു അന്തരിച്ചു

August 13, 2026
ആത്മഹത്യ പ്രതിരോധം: പരിശീലനം സംഘടിപ്പിച്ചു

ആത്മഹത്യ പ്രതിരോധം: പരിശീലനം സംഘടിപ്പിച്ചു

August 13, 2026
അന്യായ സ്ഥലം മാറ്റത്തിനെതിരെ സിപിഎം പ്രതിഷേധം; വടകരയില്‍ പ്രകടനവും പൊതുയോഗവും

അന്യായ സ്ഥലം മാറ്റത്തിനെതിരെ സിപിഎം പ്രതിഷേധം; വടകരയില്‍ പ്രകടനവും പൊതുയോഗവും

August 13, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • പുറമേരി മോമത്ത് പൊയില്‍ ജാനു അന്തരിച്ചു
  • ആത്മഹത്യ പ്രതിരോധം: പരിശീലനം സംഘടിപ്പിച്ചു
  • അന്യായ സ്ഥലം മാറ്റത്തിനെതിരെ സിപിഎം പ്രതിഷേധം; വടകരയില്‍ പ്രകടനവും പൊതുയോഗവും
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by