വടകര: കടത്തനാട് കെ.പി.ചന്ദ്രന് ഗുരുക്കള്‍ സ്മാരക കളരിസംഘം, ഗുരുക്കള്‍സ് ആയുര്‍വേദ കളരി മര്‍മ ചികിത്സാലയം എന്നിവയുടെ സ്ഥാപകന്‍ കെ.വി.മുഹമ്മദ് ഗുരുക്കള്‍ തയ്യാറാക്കിയ ഗ്രന്ഥങ്ങളുടെ പ്രകാശനം 26ന് തിങ്കളാഴ്ച പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് മൂന്നു മണിക്ക് കേളുഏട്ടന്‍-പി.പി.ശങ്കരന് സ്മാരക ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങും.
‘ഇന്നവേറ്റീവ് കളരി വിത്ത് യോഗ ഫൊര്‍ യംഗ് മൈന്റ്സ് ആന്റ് ബോഡീസ്’ എന്ന പുസ്തകവും കടത്തനാടന്‍ കളരി ശൈലിയിലെ അറിവുകള്‍ കോര്‍ത്തിണക്കി പാഠ്യപദ്ധതിക്ക് ഉതകുമാറ് രചിച്ച ‘കളരി പാഠാവലി’ എന്ന പുസ്തകവുമാണ് പ്രകാശനം ചെയ്യുന്നത്.
കളരിമര്‍മ്മ ചികിത്സാ രംഗത്തെ അറിവുകള്‍ കളരിപയറ്റ് മുറകള്‍ യോഗവിദ്യയുമായി താരതമ്യപ്പെടുത്തി കൊണ്ട് മനുഷ്യന്റെ ശാരീരിക ക്ഷമതയ്ക്കും മാനസിക ഉല്ലാസത്തിനും രോഗശമനം കൈവരിക്കാനും ഇംഗ്ലീഷ് ഭാഷയില്‍ പ്രസിദ്ധീകരിക്കുന്നതാണ് ആദ്യ ഗ്രന്ഥം.
പ്രകാശന ചടങ്ങില്‍ മികച്ച സഹകാരിക്കുള്ള കേരള സര്‍ക്കാരിന്റെ റോബര്‍ട്ട് ഓവന് പുരസ്കാരം നേടിയ യുഎല്‍സിസിഎസ് ചെയര്മാന് പാലേരി രമേശന്, നാഷനല്‍ കളരിപയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ വില്ല്യാപ്പള്ളി ചൂരക്കൊടി കളരി സംഘത്തിലെ ഷിഫിലി, അംബേദ്ക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ കടത്തനാട് കെ.പി.ചന്ദ്രന് ഗുരുക്കള്‍ സ്മാരക കളരിയിലെ അഷ്ഫാക്ക്, കേരള ഫോക്ക്ലോര്‍ അക്കാദമി പുരസ്കാര ജേതാക്കളായ മഹേഷ് ചെമ്മരത്തൂര്‍, മുകുന്ദന് ഗുരുക്കള്‍ പുറമേരി, ഏഷ്യ ബുക്സ് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ ആര്‍ടിസ്റ്റ് അശോക് കുമാര്‍ എന്നിവരെ ആദരിക്കും. തുടര്‍ന്ന് കളരി മുറയും യോഗാസനവും തമ്മിലുള്ള പാരസ്പര്യത്തെ ബന്ധപ്പെടുത്തിയുള്ള പ്രദര്‍ശനവും കാവിലുംപാറ ദൃശ്യകലാവേദിയുടെ നാടന്‍പാട്ടും അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ കെ.വി.മുഹമ്മദ് ഗുരുക്കള്‍, സ്വാഗതസംഘം ചെയര്മാന് ടി.രാജന്, കെ.എം.ബാലകൃഷ്ണന്, കുയ്യണ്ടത്തില്‍ ബാബു എന്നിവര്‍ പങ്കെടുത്തു.