കക്കട്ടില്‍: കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴില്‍ രഹിത വനിതകള്‍ക്ക് തൊഴിലും സ്ഥിര വരുമാനവും ഉറപ്പ് വരുത്തുന്നതിനു നരിപ്പറ്റ പഞ്ചായത്തിലെ
കൈവേലിയില്‍ തൊഴില്‍ സംരംഭം തുടങ്ങി. സാന്‍മി എന്ന പേരില്‍ ആരംഭിച്ച ബ്യൂട്ടി പാര്‍ലര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാര്‍ഡിങ്ങ് ചെയര്‍മാന്‍ പി.സി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ വി.പി.സുരേഷ്, സരിത മുരളി, മുന്‍ ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകരുമായ എന്‍.കെ.ലീല, സുധീഷ് എടോനി, ഗോപാലന്‍ അലക്കനാണ്ടിയില്‍, സജി മോള്‍ എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് വ്യവസായ ഓഫിസര്‍ എ.പി.സിജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.കെ.അശ്വിനി നന്ദി പറഞ്ഞു.















