വടകര: ഒഞ്ചിയത്തും പരിസര പ്രദേശങ്ങളിലും ഭ്രാന്തന്‍ നായയുടെ കടിയേറ്റ് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശവാസികളായ ബാലന്‍ കുന്നോത്ത്, സുജ കുന്നോത്ത്,
ലക്ഷ്മി പുതുശേരി താഴക്കുനി, ശശി കുന്നിനാംപുറത്ത്, അശ്വിന്‍ കുന്നിനാംപുറത്ത് കടിയേറ്റത്. ഇന്ന് രാത്രി ഏഴരയോടെയാണ് നായയുടെ ആക്രമണം നടന്നത്. കടിയേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നല്‍കി. പ്രദേശത്ത് നായയുടെയും കുറുക്കന്റെയും ശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ ഭീതിയിലാണ്. വഴിയാത്രക്കാരും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.















