വടകര: ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ 2026-27 വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക്
സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഓഗസ്റ്റ് ഏഴ് മുതല്‍ 14 വരെ നടക്കുന്ന അഡ്മിഷനില്‍ പങ്കെടുക്കുന്നതിനായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രാവിലെ 9.30-ന് കോളജില്‍ നേരിട്ടെത്തണം. ഓണ്‍ലൈന്‍ അപേക്ഷ ഇതുവരെ സമര്‍പ്പിച്ചിട്ടില്ലാവര്‍ക്ക് ഓഗസ്റ്റ് മൂന്ന് മുതല്‍ www.polyadmission.org എന്ന ലിങ്ക് വഴി വണ്‍ ടൈം രജിസ്‌ട്രേഷന്‍ ചെയ്ത് അപേക്ഷ നല്‍കാം. എസ്സി/എസ്ടി, ഒഇസി, ഒബിസി(എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 04962524920, 8547005079, 9847979857 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
















