Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കൊയിലാണ്ടിയില്‍ എംഡിഎംഎ വേട്ട; രണ്ടു പേര്‍ പിടിയില്‍

March 13, 2025
in പ്രാദേശികം
A A
കൊയിലാണ്ടിയില്‍ എംഡിഎംഎ വേട്ട; രണ്ടു പേര്‍ പിടിയില്‍
Share on FacebookShare on Twitter

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ 2.34 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. നമ്പ്രത്തുകര മന്യത്തുകുറ്റിയില്‍ സിസോണ്‍ (30), മുത്താമ്പി നന്ദുവയല്‍കുനി അന്‍സില്‍ (25) എന്നിവരാണ് പിടിയിലായത്. മുത്താമ്പി പാലത്തിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. കോഴിക്കോട് ജില്ലാ റൂറല്‍ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡന്‍സാഫ് അംഗങ്ങളും കൊയിലാണ്ടി പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
റൂറല്‍ എസ്പി കെ.ഇ.ബൈജുവിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലാണ് ഡന്‍സാഫ് സ്‌ക്വാഡ് പരിശോധന നടത്തിയത്. സംഘത്തില്‍ ഡാന്‍സാഫ് ടീം അംഗങ്ങളായ എസ്‌ഐ മനോജ് കുമാര്‍ രാമത്ത്, എഎസ്‌ഐ വി.വി.ഷാജി, വി.സി.ബിനീഷ്, സദാനന്ദന്‍ വള്ളില്‍, കെ.ലതീഷ്, സിപിഒമാരായ ടി.എ.അഖിലേഷ്, കൊയിലാണ്ടി സിഐ ശ്രീലാല്‍ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ എസ്‌ഐ ജിതേഷ്, എഎസ്‌ഐ ബിജു വാണിയംകുളം, എസ്‌സിപി സിനിരാജ്, പ്രവീണ്‍, വുമണ്‍ സിപിഒ അനഘ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്

RECOMMENDED NEWS

വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

3 months ago
കൈവേലി കിണറുള്ള പറമ്പത്ത് കോരന്‍ അന്തരിച്ചു

കൈവേലി കിണറുള്ള പറമ്പത്ത് കോരന്‍ അന്തരിച്ചു

2 months ago
ചേലക്കാട് എല്‍പി സ്‌കൂള്‍ ശതാബ്ദി; വിളംബര ജാഥ നടത്തി

ചേലക്കാട് എല്‍പി സ്‌കൂള്‍ ശതാബ്ദി; വിളംബര ജാഥ നടത്തി

4 months ago

ഓർക്കാട്ടേരി കണിയാം കുനി ഇബ്രാഹിം അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal