
ചോമ്പാല: അഴിയൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പന്‍സറിയും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച കര്‍ക്കിടക ഫെസ്റ്റ് ശ്രദ്ധേയമായി. കുടുംബശ്രീ അംഗങ്ങള്‍
തയ്യാറാക്കിയ ഔഷധ കഞ്ഞി ഉള്‍പെടെയുള്ള വിഭവങ്ങളായിരുന്നു കര്‍ക്കിടക ഫെസ്റ്റിന്റെ ഹൈലൈറ്റ്.
അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ലീല ഉദ്ഘാടനം ചെയ്തു. കര്‍ക്കിടകത്തിലെ ആരോഗ്യം എന്ന വിഷയത്തെ ആസ്പദമാക്കി മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.പി.സുക്ഫാന ഷമീറ ബോധവല്‍കരണ ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ കാര്യാടി
അധ്യക്ഷത വഹിച്ചു. വൈലോപ്പിള്ളി ശ്രീധരമേനോന്‍ സ്മാരക അവാര്‍ഡ് നേടിയ രഞ്ജിത്ത് ഏറാമലയെ ചടങ്ങില്‍ അനുമോദിച്ചു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.പി. ശ്രീധരന്‍, വാര്‍ഡ് മെമ്പര്‍ റഫീക്ക്, സെക്രട്ടറി താഫീക്ക്, അസി. സെക്രട്ടറി പവാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷര്‍മിള സ്വാഗതവും ശാരിക നന്ദിയും പറഞ്ഞു.
















