കൊയിലാണ്ടി: നേപ്പാള്‍ കാഠ്മണ്ഡു സ്റ്റേഡിയത്തില്‍ നടന്ന വേള്‍ഡ് മിക്സ് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് ജൂനിയര്‍ കാറ്റഗറി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് ഒന്നാം
സ്ഥാനവും രണ്ടാം സ്ഥാനവും നേടി സ്വര്‍ണ മെഡലും വെള്ളി മെഡലും കരസ്ഥമാക്കിയ ജിഎച്ച്എസ്എസ് പന്തലായനി വിദ്യാര്‍ഥികളായ ആഗ്ന.കെ.കെ, അശ്വന്ത്.കെ.കെ, കോച്ച് ശശിധരന് പയ്യോളി എന്നിവര്‍ക്ക് ജനപ്രതിനിധികളും സ്കൂള്‍ പിടിഎയും സ്റ്റാഫ് കൗണ്‍സിലും റെയില്‍വെ സ്റ്റേഷനില്‍ സ്വീകരണം നല്കി. നഗരസഭാ ചെയര്മാന് യു.കെ.ചന്ദ്രന് മാലയും ബൊക്കെയും നല്കി സ്വീകരിച്ചു. നമ്മുടെ രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ ഈ വിദ്യാര്‍ഥികള്‍ക്ക് കായികരംഗത്ത് ഇനിയും വളരെ ദൂരം മുന്നേറാന്‍ സാധിക്കട്ടെയെന്ന് യു.കെ.ചന്ദ്രന് പറഞ്ഞു. ജനപ്രതിനിധികളായ പി.എം.ബിജു, കെ.ഷനിത്ത്, പ്രിന്‍സിപ്പാള്‍ ബീന പൂവത്തില്‍, പി.കെ.റിയാസ്, പ്രമോദ് രാരോത്ത്, കായികാധ്യാപിക വി.എം.ലത, മദര്‍ പിടിഎ പ്രസിഡണ്ട് പി.പ്രജിഷ, പിടിഎ അംഗങ്ങളായ കെ.കെ.വിനോദ് കുമാര്‍, റഫീഖ്, സുമേഷ്, അധ്യാപകരായ പി.സി.പ്രവിത, ജി.പ്രശാന്ത്, കെ.വി.സജീവന്, കെ.രശ്മി, കെ.കെ.രാജി, വി.വി.ജീജ, എസ്.എസ്.ഷനില, ബി.അഭിരാമി, സ്കൂള്‍ എന്‍എസ്എസ് വളണ്ടിയേഴ്സ് എന്നിവര്‍ സ്വീകരണയോഗത്തില്‍ പങ്കെടുത്തു.















