
നാദാപുരം: എഴുത്ത് സമൂഹത്തിന് വെളിച്ചം നല്‍കുന്നതാകുമ്പോഴാണ് എഴുത്തും എഴുത്തുകാരനും കാലാതിവര്‍ത്തിയാകുന്നതെന്ന് രാജ്യസഭാംഗം സി.സദാനന്ദന് പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമിയുടെയും സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും
പുരസ്കാരം ലഭിച്ച ശ്രീജിത്ത് മൂത്തേടത്തിന് ജന്മദേശമായ കല്ലാച്ചിയില്‍ നല്കിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ സമുദ്ധാരണത്തിനായി എഴുത്തുകാരന് തന്റെ സര്‍ഗശേഷി പ്രയോജനപ്പെടുത്തണം. അരുത് കാട്ടാള എന്ന വരികള്‍ രാക്ഷസീയതയ്ക്കെതിരായ പ്രഖ്യാപനമായിരുന്നു. സമൂഹത്തിന്
മുന്നേറാനുള്ള ദര്‍ശനമാണ് രാമായണമെന്ന കാവ്യത്തെ ഇതിഹാസമാക്കി മാറ്റിയത്. സാഹിത്യവും കലയും സമൂഹത്തെ പുനഃസൃഷ്ടിക്കുന്നതാകണം-അദ്ദേഹം പറഞ്ഞു.
അഡ്വ. എന്‍.എം.കുട്ടികൃഷ്ണന് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ കാര്യകാരി എസ്.സേതുമാധവന് മുഖ്യപ്രഭാഷണം നടത്തി. രാജ്യസഭാംഗമായതിന് ശേഷം ആദ്യമായി കല്ലാച്ചിയിലെത്തിയ സദാനന്ദന് എസ്.സേതുമാധവന്
ഉപഹാരം നല്കി. ജയചന്ദ്രന് മൊകേരി,രാജഗോപാലന്‍ കാരപ്പറ്റ, നാസര്‍ കക്കട്ടില്‍, സജീവന് മൊകേരി, എ.കെ.പീതാംബരന്, അനു പാട്യംസ്,രാജന് വടയം, ഡോ. ചെറുവാച്ചേരി രാധാകൃഷ്ണന്, പപ്പന് നരിപ്പറ്റ, എം.പി.രാജന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ശ്രീജിത്ത് മുത്തേടത്ത് മറുപടി പ്രസംഗം നടത്തി. സി.പി.കൃഷ്ണന് സ്വാഗതവും ആര്.സജീവന് നന്ദിയും പറഞ്ഞു
















