
വടകര: ദേശീയ പാതയില്‍ മീത്തലെ മുക്കാളിയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചലും സര്‍വീസ് റോഡിന്റെ തകര്‍ച്ചയും അടക്കമുള്ള വിഷയങ്ങളില്‍ അടിയന്തര
ഇടപെടല്‍ ആവശ്യപ്പെട്ട് ഞായാറാഴ്ച വൈകിട്ട് കെ.കെ. രമ എംഎല്‍എയുടെ നേതൃത്വത്തില്‍ കലക്ടര്‍ എം.എസ്. മാധവിക്കുട്ടിയുടെ കോഴിക്കോട്ടെ ക്യാമ്പ് ഹൗസില്‍ കുത്തിയിരിപ്പ് നടത്തി. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് കരാര്‍ കമ്പനികള്‍ നടത്തുന്ന അവഗണനക്ക് എതിരെയായിരുന്നു പ്രതിഷേധ കുത്തിരിയിപ്പ്. എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ട് പ്രശ്‌ന പരിഹാരത്തിന് നിര്‍ദേശം നല്‍കി. റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍ ദേശീയ പാത അതോറിറ്റി, കരാര്‍ കമ്പനി എന്നിവരുമായി ബന്ധപ്പെട്ടിരുന്നു.
മീത്തലെ മുക്കാളിയിലെ സംരക്ഷണഭിത്തി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്നും പത്ത് ദിവസത്തിനുള്ളില്‍ സര്‍വീസ് റോഡുകള്‍ അറ്റകുറ്റ പണി
നടത്തുമെന്നും ഉറപ്പ് ലഭിച്ചതായി എംഎല്‍എ പറഞ്ഞു. കലക്ടര്‍ ദേശീയ പാത അതോററ്ററി ഉദ്യോഗസ്ഥരെ ക്യാമ്പ് ഹൗസില്‍ വിളിച്ചു വരുത്തി എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി. ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊടക്കാട്ട്, വൈസ് പ്രസിഡന്റ് ജൗഹര്‍ വെള്ളികുളങ്ങര, പഞ്ചായത്ത്‌മെമ്പര്‍മാരായ അനിത പിലാക്കണ്ടി, പി. ശ്രീജിത്ത്, മിനിക ടി പി, പ്രജിഷ പുളിക്കുല്‍ എന്നിവരുമുണ്ടായുരുന്നു.
















