
വടകര: ദേശീയ പാതയില്‍ മീത്തലെ മുക്കാളിയില്‍ വ്യാപകമായി മണ്ണിടിഞ്ഞ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുമെന്ന് കൃഷി മന്ത്രി ടി. സിദ്ദീഖ് പറഞ്ഞു. സംഭവ സ്ഥലം
സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നം പൊതുമരാമത്ത് മത്രിയുമായും ദേശീയ പാത അതോററ്റി ഉദ്യോഗസ്ഥരുമായും സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവം ഏറെ ഗൗരവകരമാണെന്നും അപകടാവസ്ഥ ഒഴിവാക്കാന്‍ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം തുടര്‍ന്നു. മന്ത്രിക്കൊപ്പം കെ കെ രമ എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് ഷജിന
കൊടക്കാട്ട്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പറമ്പത്ത് പ്രഭാകരന്, യുത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സി.നിജീന്‍, പി. ബാബുരാജ്, അനിത പിലാക്കണ്ടി, പ്രദീപ് ചോമ്പാല, അരവിന്ദന് മാടാക്കര, പി. ശ്രീജിത്ത്, ജൗഹര്‍ വെള്ളികുളങ്ങര, കെ കെ ഷെറിന് കുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു
















