
ആയഞ്ചേരി: കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അടിയന്തര സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും വേണ്ടി ആയഞ്ചേരിയിലുള്ള എംഎല്‍എ ക്യാമ്പ് ഓഫീസില്‍ കണ്‍ട്രോള്‍ റൂം
തുറന്നതായി കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുല്ല അറിയിച്ചു. പൊതുജനങ്ങള്‍ വ്യാജ വാര്‍ത്തകളും ഊഹാപോഹങ്ങളും വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും ഔദ്യോഗിക നിര്‍ദേശങ്ങള്‍ മാത്രം പാലിച്ചു ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിനായി കണ്‍ട്രോള്‍ റൂമിലെ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം: മൊബൈല്‍: +91 90725 91779. ഫോണ്‍: 04962591779.















