
വടകര: മാധ്യമപ്രവര്ത്തകന് ആര്.റോഷിപാല്‍ എഴുതിയ ‘അവള്‍ക്കൊപ്പം ഒരു മാധ്യമപ്രവര്‍ത്തകന്റെ അന്വേഷണ യാത്ര’ എന്ന പുസ്തകത്തെ ആസ്പദമാക്കി എം.ദാസന്
സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ പുസ്തകസംവാദം സംഘടിപ്പിച്ചു. വടകര കേളുവേട്ടന് മന്ദിരത്തില്‍ നടന്ന പരിപാടി വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ പി.സതീദേവി ഉദ്ഘാടനം ചെയ്തു. ദീപ ചിത്രാലയം പുസ്തകം അവതരിപ്പിച്ചു. ഗ്രന്ഥകാരനും മാധ്യമപ്രവര്‍ത്തകനുമായ ആര്.റോഷിപാല്‍ മറുമൊഴി നടത്തി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ടി.രാജന് റോഷിപാല്‍ പുസ്തകം കൈമാറി. യൂനുസ് വളപ്പില്‍ അധ്യക്ഷത വഹിച്ചു. വി.ടി.സദാനന്ദന് സ്വാഗതവും എം.സി.സജീവന് നന്ദിയും പറഞ്ഞു.















