
എടച്ചേരി: യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഫണ്ട് വെട്ടിക്കുറച്ച നടപടിക്കുമെതിരെ എടച്ചേരി ഗ്രാമ പഞ്ചായത്ത്
ഓഫീസിലേക്ക് എല്‍ഡിഎഫ് മാര്‍ച്ചും ധര്‍ണയും നടത്തി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.പി. ചാത്തു ഉദ്ഘാടനം ചെയ്തു. സി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ടി അനില്‍ കുമാര്‍, ഗംഗാധരന്‍ പാച്ചാക്കര, പി.രാഹുല്‍ രാജ്, ടി വി ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. എം. രാജന്‍, ടി.കെ അരവിന്ദാക്ഷന്‍, വത്സരാജ് മണലാട്ട്, സന്തോഷ് കക്കാട്ട്, യു.കെ. ബാലന്‍, ടി പി പുരുഷു, എം.എം അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി.















