
മുയിപ്പോത്ത്: ദീര്‍ഘകാലം മേപ്പയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്ന ചെമ്പ്രാട്ട് നാരായണ കുറുപ്പിന്റെ
ഒന്നാം ചരമ വാര്‍ഷികം ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ പോവാത്ത നേതാവായിരുന്ന നാരായണ കുറുപ്പ് ഏവര്‍ക്കും മാതൃകയാണെന്ന് പ്രവീണ്‍ കുമാര്‍ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് എന്‍.കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അനുസ്മരണ പ്രഭാഷണം ഡിസിസി സെക്രട്ടറി സി.പി. വിശ്വന്‍ നിര്‍വഹിച്ചു. ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍, ജില്ലാ പഞ്ചായത്ത് അംഗം പി.സി. ഷീബ, ബ്ലോക്ക് മെമ്പര്‍ വി.ബി.രാജേഷ്,
ഡിസിസി സെക്രട്ടറി അശോകന്‍, ബ്ലോക്ക് പ്രസിഡന്റ് കെ പി രാമചന്ദ്രന്‍, പിലാക്കാട്ട് ശങ്കരന്‍, എ കെ ഉമ്മര്‍, പി പി ഗോപാലന്‍, ബഷീര്‍ കറുത്തെടുത്ത്, പട്ടയാട്ട് അബ്ദുള്ള, കെ കെ രവീന്ദ്രന്‍, വി കെ നൗഫല്‍, എന്‍ എം കുഞ്ഞബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു.















