
കൊയിലാണ്ടി: എതിരെ വന്ന ടിപ്പര്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാവുന്തറയിലെ മത്സ്യവ്യാപാരി ചാലില്‍ കുഞ്ഞഹമ്മദ് (56)
അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
കൊയിലാണ്ടിയില്‍ നിന്നു മത്സ്യം ശേഖരിക്കുന്നതിനായി ഇരുചക്ര വാഹനത്തില്‍ പോകുമ്പോള്‍ ഉള്ളിയേരി ആനവാതില്‍ വെച്ചായിരുന്നു അപകടം. നൊച്ചാട്ടെ മീത്തലെ തറവട്ടത്ത് കുഞ്ഞി മൊയ്തിയുടെയും ചാലില്‍ ആയിഷക്കുട്ടിയുടെയും മകനാണ്. ഭാര്യ: ഷാഹിദയ
മക്കള്‍: ഷാമില്‍, രഹന. മരുമകന്‍: മുസ്തഫ റഹ്‌മാന്‍ (ഒള്ളൂര്‍). സഹോദരങ്ങള്‍: എം.പി. കോയ, ബഷീര്‍ (നൊച്ചാട്), ജമീല, സൗദ.
















