
വടകര: സാധാരണ ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് നിസ്വാര്‍ഥമായ പ്രവര്‍ത്തനം നടത്തി രാഷ്ട്രീയ-സാമൂഹിക രംഗത്ത് സജീവ
സാന്നിധ്യമായിരുന്ന ചെറിയത്ത് ഗോപാലന്‍ കുട്ടോത്ത് പ്രദേശത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖമായിരുന്നുവെന്ന് പി.കെ. പ്രവീണ്‍ എംഎല്‍എ പ്രസ്താവിച്ചു. സമൂഹത്തില്‍ ഊഷ്മള ബന്ധം നിലനിര്‍ത്താന്‍ അദ്ദേഹം നടത്തിയ പൊതുപ്രവര്‍ത്തന രീതി എന്നും മാതൃകയാണെന്നും എംഎല്‍എ പറഞ്ഞു. ചെറിയത്ത് ഗോപാലന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി ദാമോദരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രദേശത്തെ ഒമ്പത്
വാര്‍ഡുകളില്‍ നിന്നു 2026 എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. പരിപാടിയില്‍ ഒ.പി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടി.എന്‍. മനോജ്,ആയാടത്തില്‍ രവീന്ദ്രന്‍, കെ.കെ. സുരേഷ്, മലയില്‍ ബാലകൃഷ്ണന്‍, ഒ.പി. ചന്ദ്രന്‍, വിനോദ് ചെറിയത്ത്, എ.പി. അമര്‍നാഥ്,സന്തോഷ് പുളിക്കല്‍, സി കുമാരന്‍, പതേരി ശശി, വി. ബാലകൃഷ്ണന്‍, സജിന സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
















