
വില്യാപ്പള്ളി: ജനങ്ങളുടെ പ്രശ്‌നങ്ങളെ അവഗണിച്ച് ഒരു ഭരണാധികാരിക്കും മുന്നോട്ട് പോകാന്‍ കഴിയില്ലെന്നതിന്റെ തെളിവാണ് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയെന്ന് മുന്‍
ഡിസിസി പ്രസിഡന്റ് കെ.സി.അബു പറഞ്ഞു. നീറ്റ് പരീക്ഷ ക്രമക്കേട് നടത്തിയതില്‍ പങ്കാളികളായവരെ മുഴുവന്‍ തുറുങ്കലിലടക്കാന്‍ കൂടി മോദി ധൈര്യം കാട്ടണമെന്നും അദ്ധേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് കേളോത്ത് മൊയ്തു മാസ്റ്ററുടെ രണ്ടാം ചരമവാര്‍ഷിക ദിനാചരണം വില്യാപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സി.പി. ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണന്‍ കാവില്‍, പി.സി. ഷീബ, ടി. ഭാസ്‌കരന്‍, എന്‍.ശങ്കരന്‍, പൊന്നാറത്ത് മുരളി, എന്‍.ബി. പ്രകാശ് കുമാര്‍, ദിനേശ് ബാബു കൂട്ടങ്ങാരം, വി.മുരളീധരന്‍, പാറേമ്മല്‍ ബാബു, വി. പ്രദീപ് കുമാര്‍, രാജീവന്‍ കോളോറ എന്നിവര്‍ പ്രസംഗിച്ചു.
















