
മുക്കാളി: ചോമ്പാല്‍ ഹാര്‍ബറിലേക്ക് ടോറസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് യഥേഷ്ടം യാത്ര ചെയ്യാന്‍ പറ്റുന്ന രീതിയില്‍ മീത്തലെ മുക്കാളിയില്‍ അടിപ്പാത പണിയുന്നതിന്
ഹാര്‍ബര്‍ എഞ്ചിനീയറുടെ ഭാഗത്ത് നിന്ന് ഫലപ്രദമായ ഇടപെടല്‍ വേണം. ഇക്കാര്യം ചൂണ്ടിക്കാട്ടി അടിപ്പാത ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചോമ്പാല്‍ ഹാര്‍ബര്‍ എഞ്ചിനീയറുടെ ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി. അടിപ്പാതക്ക് അനുമതി തേടി ആക്ഷന്‍ കമ്മിറ്റി നടത്തുന്ന റിലേ സത്യാഗ്രഹം ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ഈ ആവശ്യത്തിന് ഊര്‍ജം പകരുന്നതിന് ഹാര്‍ബര്‍ എഞ്ചിനീയറും ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് നടന്ന ധര്‍ണ വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ്
പ്രസിഡന്റ് പ്രീതി മോഹന്‍ ഉദ്ഘാടനം ചെയ്തു. എം.വി. ജയപ്രകാശ് അധ്യക്ഷത വക്ഷിച്ചു. ജലജ വിനോദ്, അനിത പിലാക്കണ്ടി, പി.എം. അശോകന്, കൈപ്പാട്ടില് ശ്രീധരന്, ഷംസീര്‍ ചോമ്പാല എന്നിവര്‍ സംസാരിച്ചു. എ.സുരേഷ് സ്വാഗതവും വി.പി. സജീവന് നന്ദിയും പറഞ്ഞു. പുരുഷോത്തമന് പി.പി, പ്രകാശന്, പി.കെ., അരവിന്ദന്, മോഹനന് കുന്നുമ്മല്‍, ഷെറിന്‍കുമാര്‍, പ്രശാന്ത് ചോമ്പാല, ഉമ്പായി, ജിജിത്ത് കെ.എം, ദിനചന്ദ്രന്, സുരേഷ്ബാബു കുന്നുമ്മല്‍ എന്നിവര്‍ നേതൃത്വം നല്കി.
















