Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മലയങ്ങാട് കൃഷി ഭൂമിയില്‍ തീ; റബ്ബര്‍ മരങ്ങള്‍ കത്തിനശിച്ചു

February 19, 2025
in പ്രാദേശികം
A A
മലയങ്ങാട് കൃഷി ഭൂമിയില്‍ തീ; റബ്ബര്‍ മരങ്ങള്‍ കത്തിനശിച്ചു
Share on FacebookShare on Twitter

നാദാപുരം: വിലങ്ങാട് മലയങ്ങാട് കൃഷി ഭൂമിയില്‍ തീപിടിത്തം. റബ്ബര്‍ മരങ്ങളും ഏക്കര്‍

കണക്കിന് സ്ഥലത്തെ അടിക്കാടുകളും കത്തി നശിച്ചു. ഇന്നലെയാണ് കൃഷിഭൂമിയില്‍ നിന്ന് തീ ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. പാറക്കെട്ടുകള്‍ നിറഞ്ഞ കൃഷി ഭൂമിയിലെ അടിക്കാടുകളും കരിയിലകളും കത്തിയതിനു പിന്നാലെ റബ്ബര്‍ മരങ്ങളും കത്തി നശിച്ചു. കുറ്റിശ്ശേരി രതീഷ് പാട്ടത്തിനെടുത്ത ഭൂമിയിലെ റബ്ബര്‍ മരങ്ങളും പുന്നത്താനം വീട്ടില്‍ ഫിലിപ്പിന്റെ റബ്ബര്‍ മരങ്ങളുമാണ് കത്തി നശിച്ചത്.

മലയങ്ങാട് പാലത്തിന് മുകളിലാണ് തീ ഉയര്‍ന്നത്. വൈകുന്നേരത്തോടെ തീ വ്യാപകമാവുകയായിരുന്നു. തീപിടിത്തമുണ്ടായതോടെ പാറകള്‍ക്ക് ചൂട് പിടിച്ച് കല്ലുകള്‍ ഉരുണ്ട് താഴെക്ക് പതിക്കുന്നുണ്ട്. നാട്ടുകാര്‍ പച്ചില ഉപയോഗിച്ച് തീ അണക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തീ നിയന്ത്രണ വിധേയമായിട്ടില്ല.

മൂന്ന് വര്‍ഷം മുമ്പും ഇതേ സ്ഥലത്ത് ദിവസങ്ങളോളം തീ പടര്‍ന്ന് പിടിച്ചിരുന്നു. അഗ്‌നി രക്ഷാ സേനയുടെ വാഹനങ്ങള്‍ എത്തിപ്പെടാന്‍ കഴിയാതെ വന്നതോടെ സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് പച്ചിലകള്‍ ഉപയോഗിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

RECOMMENDED NEWS

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പൊള്ളാച്ചിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പൊള്ളാച്ചിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു

5 days ago
ഓര്‍ക്കാട്ടേരി കൂമുള്ളി തിറ മഹോത്സവം ഒന്നു മുതല്‍

ഓര്‍ക്കാട്ടേരി കൂമുള്ളി തിറ മഹോത്സവം ഒന്നു മുതല്‍

3 months ago

കലോത്സവ വിജയികളെ അനുമോദിച്ചു

5 months ago
കാത്തിരുന്നത് രണ്ട് പതിറ്റാണ്ട്; രോഹിണി ഇനി സ്വസ്തമായുറങ്ങും

കാത്തിരുന്നത് രണ്ട് പതിറ്റാണ്ട്; രോഹിണി ഇനി സ്വസ്തമായുറങ്ങും

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal