
എടച്ചേരി: ലോകകപ്പ് സമാപന ദിവസം വിജയ കലാവേദി ആന്റ് ഗ്രന്ഥാലയവും ഡിവൈഎഫ്‌ഐയും ചേര്‍ന്ന് ഫുട്‌ബോളുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങള്‍
സംഘടിപ്പിച്ചു. യുപി, ഹൈസ്‌കൂള്‍ തല ചിത്രരചനാമത്സരത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആന്‍സിയ വി ആര്‍ ഒന്നാം സ്ഥാനവും സാന്‍വികൃഷ്ണ രണ്ടാം സ്ഥാനവും യുപി വിഭാഗത്തില്‍ സെറ ഒന്നാം സ്ഥാനവും ജാനി എ ബി രണ്ടാം സ്ഥാനവും നേടി. ക്വിസ് മത്സരത്തില്‍ നഭസ്സ് ജെ.എച്ചിനാണ് ഒന്നാം സ്ഥാനം. സെയാന്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കി.
ഷൂട്ടൗട്ട് മത്സരം പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍
അനസ് പി വിജയിയായി.
വിജയികള്‍ക്ക് രഥുന്‍ രാജ് കെ. സി, പ്രേമചന്ദ്രന്‍ കെ.ടി.കെ, രാജീവ് വള്ളില്‍, കെ. ഹരീന്ദ്രന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കാര്‍ത്തിക്ക് സുരേന്ദ്രന്‍, ജിജീഷ് സി.കെ, സജിലേഷ് എം, അശ്വന്ത് എം, അതുല്‍ കെ.ടി.കെ, കെ. രാമചന്ദ്രന്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
തുടര്‍ന്ന് ഇറാനിയന്‍ സിനിമയായ ‘ഓഫ്‌സൈഡ്’ പ്രദര്‍ശിപ്പിച്ചു. ഫൈനല്‍ മത്സരം കമ്മ്യൂണിറ്റി ഹാളില്‍ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.
















