
നാദാപുരം: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. രണ്ട് യുവാക്കളെ രക്ഷപ്പെടുത്തി. അതിഥി തൊഴിലാളി നിഖം (19) ആണ് ഒഴുക്കില്‍ പെട്ടത്.
ഇയാള്‍ക്കായി ഫയര്‍ഫോഴ്സും നാട്ടുകാരും വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുഴയിലെ കുത്തൊഴുക്ക് തെരച്ചലിന് തടസമായതോടെ നിര്‍ത്തി. നാളെ രാവിലെ പുനഃരാരംഭിക്കാനാണ് തീരുമാനം. സാധാരണ കുളിക്കാന്‍ ഇറങ്ങുന്ന ഭാഗത്താണ് ഇവരും ഇറങ്ങിയത്. എന്നാല്‍ പെട്ടെന്നുണ്ടായ കുത്തൊഴുക്കില്‍ യുവാക്കള്‍
പെട്ടുപോവുകയായിരുന്നു. ഇതില്‍ രണ്ടുപേരെയാണ് രക്ഷപ്പെടുത്തിയത്. വലിയ രീതിയിലുള്ള കുത്തൊഴുക്കാണ് അപകട കാരണം. കല്ലാച്ചിയിലെ വര്‍ക്ക് ഷാപ്പ് തൊഴിലാളിയാണ് കാണാതായ നിഖം.
















