
വടകര: തെന്നിന്ത്യയുടെ വാനമ്പാടി എസ്. ജാനകിക്ക് ശ്രദ്ധാഞ്ജലിയുമായി വടകരയിലെ സംഗീത കലാകാരന്മാര്‍. സംഗീത രംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്മാരും കലാകാരികളും
മുനിസിപ്പല്‍ പാര്‍ക്കില്‍ ഒത്തുചേര്‍ന്നു. വി.ടി.മുരളിയുടെ അധ്യക്ഷതയില്‍ ഇ.വി.വത്സന്‍ ആമുഖ അവതരണം നടത്തി. പ്രേംകുമാര്‍ വടകര, മണലില്‍ മോഹനന്‍, രാംലാല്‍ കമ്മി, രാജഗോപാല്‍ കാരപ്പറ്റ, സുഗുണേഷ് കുറ്റിയില്‍, പി.പി. രാജന്‍, ജയന്‍ നാരായണ നഗരം, ശൈലേഷ് വി.പി എന്നിവര്‍ സംസാരിച്ചു. ശ്രീലതാ രതീഷ്, അജന്യ വി. പി, ദേവനന്ദ, ജിന്‍ഷ.എ. വി, എം.കെ പ്രഭാകരന്‍, സുരേഷ്പുത്തലത്ത് തുടങ്ങിയവര്‍ ജാനകി അമ്മയുടെ ഗാനങ്ങള്‍ ആലപിച്ചു.
















