
കല്ലാച്ചി: വിഷ്ണു മംഗലം എല്‍പി സ്കുള് റിട്ട. അധ്യാപികയും കഥാകാരിയുമായ ഒ.കെ. ശൈലജ ഉറൂബ് പുരസ്കാരം ഏറ്റുവാങ്ങി. ജാതിക്കോമരങ്ങള്‍ എന്ന കഥാസമാഹാരത്തിനാണ്
പുരസ്കാരം ലഭിച്ചത്. പെന്നാനിയില്‍ നടന്ന ചടങ്ങില്‍ റവന്യൂ മന്ത്രി എ.പി.അനില്‍കുമാര്‍ പുരസ്കാരം സമ്മാനിച്ചു. മലയാള
സാഹിത്യപഥം പ്രസിഡന്റ് സുനില്‍ മടപ്പള്ളി അധ്യക്ഷത വഹിച്ചു. ഉറൂബ് സ്മൃതി എംഎം
ട്രെയിനിങ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ.നൗഫല്‍, എം.എ. ഷഹനാസ്, പി. സുരേന്ദ്രന്, കദീജ
എന്നിവര്‍ പ്രസംഗിച്ചു. എംഎ ട്രെയിനിംഗ് കോളേജ് പൊന്നാനി, മലയാള സാഹിത്യ പഥം
എന്നിവയുടെ നേതൃത്വത്തിലാണ് ചടങ് നടന്നത്.
















