• Latest
  • Trending
എംഡിഎംഎ ഇടപാടുകളിലെ പ്രധാന കണ്ണിയായ യുവതി പിടിയില്‍

എംഡിഎംഎ ഇടപാടുകളിലെ പ്രധാന കണ്ണിയായ യുവതി പിടിയില്‍

July 11, 2026
വിയറ്റ്‌നാം ബോട്ടപകടം: മരിച്ചവരില്‍ മലയാളി ദമ്പതികളും

വിയറ്റ്‌നാം ബോട്ടപകടം: മരിച്ചവരില്‍ മലയാളി ദമ്പതികളും

July 11, 2026
സ്‌നേക്ക് റെസ്‌ക്യൂവര്‍ക്ക് ആദരവും ഉന്നത വിജയികള്‍ക്ക് അനുമോദനവും

സ്‌നേക്ക് റെസ്‌ക്യൂവര്‍ക്ക് ആദരവും ഉന്നത വിജയികള്‍ക്ക് അനുമോദനവും

July 11, 2026
മഴയില്‍ കുളിച്ച് മണ്ണും മനസും; ശോഭീന്ദ്രം സേവ്‌യാത്ര ഹൃദ്യമായി

മഴയില്‍ കുളിച്ച് മണ്ണും മനസും; ശോഭീന്ദ്രം സേവ്‌യാത്ര ഹൃദ്യമായി

July 11, 2026
മുട്ടുങ്ങല്‍ തെക്കേ നടോല്‍ രാജന്‍ അന്തരിച്ചു

മുട്ടുങ്ങല്‍ തെക്കേ നടോല്‍ രാജന്‍ അന്തരിച്ചു

July 11, 2026
ഇ.നാരായണന്‍ നായര്‍ക്ക് സൗഹൃദവേദിയുടെ ആദരം

ഇ.നാരായണന്‍ നായര്‍ക്ക് സൗഹൃദവേദിയുടെ ആദരം

July 11, 2026
കുന്നുമ്മക്കര ഇല്ലത്തക്കയില്‍ സുന്ദരന്‍ അന്തരിച്ചു

കുന്നുമ്മക്കര ഇല്ലത്തക്കയില്‍ സുന്ദരന്‍ അന്തരിച്ചു

July 11, 2026
വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചു

July 11, 2026
ബസ് തടഞ്ഞ് കണ്ടക്ടര്‍ക്കും യാത്രക്കാരനും മര്‍ദനം

കണ്ടക്ടറെയും യാത്രക്കാരനെയും ആക്രമിച്ച സംഭവം: പ്രതികളെ പിടികൂടിയില്ലെങ്കില്‍ 14ന് ബസ് സമരം

July 11, 2026
കടത്തനാട് സൊസൈറ്റി തട്ടിപ്പ്: പ്രതിഷേധവുമായി എല്‍ഡിഎഫ്, സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി

കടത്തനാട് സൊസൈറ്റി തട്ടിപ്പ്: പ്രതിഷേധവുമായി എല്‍ഡിഎഫ്, സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി

July 11, 2026
വ​ട​ക​ര​യി​ലെ ഡീ​ല്‍ ആ​രോ​പ​ണം പ​രാ​ജ​യ ഭീ​തി​യി​ല്‍; എം.​വി. ഗോ​വി​ന്ദ​ന് മ​റു​പ​ടി​യു​മാ​യി കെ.​കെ. ര​മ

ചോമ്പാല്‍ ഹാര്‍ബര്‍ റോഡില്‍ അടിപ്പാത അനുവദിക്കണം: കെ.കെ.രമ എംഎല്‍എ

July 11, 2026
ഡിജിറ്റല്‍ യുഗത്തില്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം: ഫാത്തിമ തഹലിയ എംഎല്‍എ

ഡിജിറ്റല്‍ യുഗത്തില്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം: ഫാത്തിമ തഹലിയ എംഎല്‍എ

July 11, 2026
ചീക്കോന്ന് ആയടത്തില്‍ ലക്ഷ്മിക്കുട്ടി അന്തരിച്ചു

ചീക്കോന്ന് ആയടത്തില്‍ ലക്ഷ്മിക്കുട്ടി അന്തരിച്ചു

July 11, 2026
Vatakara Varthakal
Saturday, July 11, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

എംഡിഎംഎ ഇടപാടുകളിലെ പ്രധാന കണ്ണിയായ യുവതി പിടിയില്‍

by newsdesk
July 11, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: എംഡിഎംഎ ഇടപാടുകളിലെ പ്രധാന കണ്ണിയായ യുവതിയെ വടകര പോലീസും ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. ആവശ്യക്കാരെ നേരിട്ട് കാണാതെ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട് നടത്തിയിരുന്ന പേരാമ്പ്ര പൈതോത്ത് സ്വദേശിനി കെ.സി.കീര്‍ത്തനയാണ് (30) പിടിയിലായത്. കഴിഞ്ഞ ദിവസം രണ്ടു ഗ്രാം മയക്കുമരുന്നുമായി വടകരയില്‍ പിടിയിലായ സഫുവാന്‍ എന്നയാളുടെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കീര്‍ത്തനയിലേക്ക് എത്തിയത്. വടകര പോലീസും ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ആസൂത്രിതമായ രീതിയിലാണ് സംഘത്തിന്റെ ഇടപാടുകളെന്ന് പോലീസ് അറിയിച്ചു. ലഹരിമരുന്ന് ആവശ്യമുള്ളവര്‍ കീര്‍ത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയക്കേണ്ടത്. പണം അക്കൗണ്ടില്‍ എത്തിയെന്ന് ഉറപ്പുവരുത്തിയാല്‍ കീര്‍ത്തന ആവശ്യക്കാര്‍ക്ക് ലൊക്കേഷന്‍ അയച്ചുനല്‍കും. തുടര്‍ന്ന് ഈ ലൊക്കേഷനില്‍ മറ്റൊരു വ്യക്തി എത്തിയാണ് എംഡിഎംഎ കൈമാറുന്നത്. കസ്റ്റമറുമായി കീര്‍ത്തന നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. ലക്ഷക്കണക്കിന് രൂപയാണ് ഇവരുടെ അക്കൗണ്ടിലേക്ക് ഇത്തരത്തില്‍ വന്നുകൊണ്ടിരുന്നതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വടകര ആവിക്കല്‍ സ്വദേശിയായ സഫുവാന്‍ എന്ന യുവാവിനെ രണ്ട് ഗ്രാം എംഡിഎംഎയുമായി പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ ഫോണ്‍ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ വിശദമായ അന്വേഷണമാണ് കീര്‍ത്തനയിലേക്ക് എത്തിയത്. പേരാമ്പ്രയില്‍ നിന്നു കസ്റ്റഡിയിലെടുത്ത കീര്‍ത്തനയെ നിലവില്‍ വടകര പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. ഇവരുമായി ബന്ധപ്പെട്ട ലഹരി ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. മനോജ് രാമത്ത്, ഷാജി, അനൂപ് സെന്‍, ചിത്രദാസ്, നിയേഷ്, ശോഭിത്ത് എന്നിവരടങ്ങിയ ഡാന്‍സാഫ് സംഘമാണ് കീര്‍ത്തനയെ പിടികൂടിയത്.

ShareTweetSend

Search

No Result
View All Result

Recent News

വിയറ്റ്‌നാം ബോട്ടപകടം: മരിച്ചവരില്‍ മലയാളി ദമ്പതികളും

വിയറ്റ്‌നാം ബോട്ടപകടം: മരിച്ചവരില്‍ മലയാളി ദമ്പതികളും

July 11, 2026
സ്‌നേക്ക് റെസ്‌ക്യൂവര്‍ക്ക് ആദരവും ഉന്നത വിജയികള്‍ക്ക് അനുമോദനവും

സ്‌നേക്ക് റെസ്‌ക്യൂവര്‍ക്ക് ആദരവും ഉന്നത വിജയികള്‍ക്ക് അനുമോദനവും

July 11, 2026
മഴയില്‍ കുളിച്ച് മണ്ണും മനസും; ശോഭീന്ദ്രം സേവ്‌യാത്ര ഹൃദ്യമായി

മഴയില്‍ കുളിച്ച് മണ്ണും മനസും; ശോഭീന്ദ്രം സേവ്‌യാത്ര ഹൃദ്യമായി

July 11, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • വിയറ്റ്‌നാം ബോട്ടപകടം: മരിച്ചവരില്‍ മലയാളി ദമ്പതികളും
  • സ്‌നേക്ക് റെസ്‌ക്യൂവര്‍ക്ക് ആദരവും ഉന്നത വിജയികള്‍ക്ക് അനുമോദനവും
  • മഴയില്‍ കുളിച്ച് മണ്ണും മനസും; ശോഭീന്ദ്രം സേവ്‌യാത്ര ഹൃദ്യമായി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by