
വടകര: മലയാള സിനിമയെ തീവ്ര യാഥാര്‍ഥ്യത്തിലേക്ക് ഉണര്‍ത്തിയ സംവിധായകനാണ് കെ.ജി.ജോര്‍ജെന്ന് എഴുത്തുകാരന്‍ വി.ആര്‍.സുധീഷ് അഭിപ്രായപ്പെട്ടു. ന്യൂ മൂവി തിയേറ്റര്‍
ഗ്രൂപ്പ് കുറുന്തോടി സംഘടിപ്പിച്ച കെ.ജി.ജോര്‍ജ് ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
1982 ല്‍ കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത യവനിക നാലു ദശാബ്ദങ്ങള്‍ക്കിപ്പുറവും പ്രസക്തിയോടെ നിലനില്ക്കുകയാണ്. ഓരോ തവണ കാണുമ്പോഴും പുതിയ മാനം യവനിക
എന്ന ചലച്ചിത്രം നല്‍കുന്നു. സത്യജിത് റേ പഥേര്‍പഞ്ചാലി സംവിധാനം ചെയ്ത കാലത്തൊന്നും
അതുപോലൊരു സിനിമ മലയാളം സ്വപ്നം കണ്ടിരുന്നില്ല. പി.എന്‍. മേനോനും രാമു കാര്യാട്ടും
കൊണ്ടുവന്ന സിനിമകള്‍ മലയാള സിനിമക്ക് പുതിയ ചൈതന്യം നല്‍കി-അദ്ദേഹം പറഞ്ഞു.
പ്രമോദ് കുറ്റിയില്‍ അധ്യക്ഷത വഹിച്ചു. മലയാളസിനിമയില്‍ കെ.ജി.ജോര്‍ജിന്റെ പ്രസക്തിയെക്കുറിച്ച് ചടങ്ങില്‍ മുഖ്യാതിഥിയായ സംവിധായകന്‍ പ്രവീണ്‍ ചന്ദ്രന്‍ മൂടാടിയും കെ.ജി.ജോര്‍ജിന്റെ സിനിമാ ലോകം എന്ന വിഷയത്തെ അധികരിച്ച് മാധ്യമപ്രവര്‍ത്തകന്‍ അനൂപ് അനന്തനും സംസാരിച്ചു. കൊളായി രാമചന്ദ്രന്‍, ഹാഷിം എന്‍.കെ, ഇസ്മയില്‍ ചില്ല, കണാരന്‍, ബിജിത്ത് ലാല്‍ തെക്കേടത്ത്, സുരേഷ് കുറ്റിലാട്ട്. അസീസ് കുനിയില്‍, കെ.എം.രാജന്‍, അരുണ്‍ വിജയ് എന്നിവര്‍ സംസാരിച്ചു.
















